കേരളത്തില്‍ തെക്കുവടക്കായി
ചിതറിക്കിടക്കുന്ന നാടന്‍ രുചികളുടെ ഒരു ശേഖരം.
എന്തേലും കൂട്ടിച്ചേര്‍ക്കാനോ തിരുത്താനോ ഉണ്ടെങ്കില്‍ അതിന്റെ സീരിയല്‍ നമ്പര്‍ അടക്കം കമന്റായി ഇട്ടല് മതി. ആഡ് ചെയ്യാം
എന്തേലും കൂട്ടിച്ചേര്‍ക്കാനോ തിരുത്താനോ ഉണ്ടെങ്കില്‍ അതിന്റെ സീരിയല്‍ നമ്പര്‍ അടക്കം കമന്റായി ഇട്ടല് മതി. ആഡ് ചെയ്യാം
ആദ്യം
ഇത് വായിച്ചിട്ട് മാത്രം മുന്നോട്ടു പോകുമല്ലോ :) :)
പണ്ട് ഗൂഗിളിന്റെ ബസ് ഉണ്ടായിരുന്ന കാലത്ത് കൊച്ചു ത്രേസ്യ എന്ന സുഹൃത്ത്ആണ് ഇങ്ങനെ ഒരു ആശയം കൊണ്ട് വന്നത്.പിന്നീട് ആ പോസ്റ്റ് അപ്ഡേറ്റ് ചെയ്യാതെ കിടന്നു.പല പ്രാവിശ്യം ഈ സുഹൃത്തിനെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മറുപടികള്‍ ഒന്നും കിട്ടിയില്ല.അത് കൊണ്ട് മാത്രം ആണ് ഞാന്‍ ഈ ആശയം മുന്നോട്ടു കൊണ്ട് പോകാമെന്ന് കരുതിയത്,പിന്നെ പലയിടത്തും ആ പോസ്റ്റ് ഇടുകയും പുതിയ സ്ഥലങ്ങളും രുചികളും കണ്ടെത്തുവാനും കഴിഞ്ഞു.പണ്ട് ഉണ്ടായിരുന്ന പല സ്ഥലങ്ങളും അപ്രത്യക്ഷമാവുകയും ചെയിതു,എല്ലാം അപ്ഡേറ്റ് ചെയിത ഒരു വേര്‍ഷന്‍ ആണ് ഇപ്പോള്‍ ഈ ബ്ലോഗില്‍ ഉള്ളത്.പലയിടത്തും നിന്നും കിട്ടിയ അറിവുകളും എല്ലാം ഒരുമിച്ചു ഇവിടെ ചേര്‍ത്തിട്ടുണ്ട്, നിങ്ങള്‍ക്കും ഇതിന്റെ പങ്കാളികള്‍ ആകാം.ഏറ്റവും നല്ല ഫുഡ് തന്നെ കിട്ടുന്ന സ്ഥലം ആയിരിക്കണം,സുഹൃത്ത് ബന്ധത്തിന്റെ പേരിലോ പരസ്യങ്ങള്‍ക്ക് വേണ്ടിയോ തെറ്റായ വിവരം നല്കാന് പാടില്ല എന്നും അറിയിക്കട്ടെ,
ഇവിടെ ക്ലിക്ക് ചെയിതല്‍ ലിസ്റ്റ് കാണാന്‍ സാധിക്കുന്നതാണ്
ഇതിനെകുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാറ്റങ്ങളും ഈ പോസ്റ്റിനു താഴെ തന്നെ നല്‍കുമെന്ന് കരുതുന്നു.(എന്നാല്‍ മാത്രമേ വേഗം അപ്ഡേറ്റ് നടക്കുകയുള്ളൂ :) )
https://docs.google.com/spreadsheet/ccc?key=0As6sDEcD2sYndGdWeERGWHlVOEtPai1tNUM0TVVYQnc#gid=0
ReplyDeleteപ്രധാന items-ന്‍െ വില വിവരം കൂടി ഇട്ടാല്‍ നന്നായിരുന്നു
ReplyDeleteപ്രധാന items-ന്‍െ വില വിവരം കൂടി ഇട്ടാല്‍ നന്നായിരുന്നു
ReplyDeleteTrivandrum,
ReplyDelete1, തിരുവനതപുരം കോവളം റൂട്ടിൽ പാച്ചലൂർ ബൈപാസ് റോഡിൽ അശ്വതി ഹോട്ടൽ , പാച്ചലൂർ ക്ഷേത്രം കഴിഞ്ഞാൽ അശ്വതി ഹോട്ടൽ ആയി നല്ല നാടൻ ഊണിനും എല്ലാവിധ മീൻ വിഭവങ്ങൽകും പേരുകേട്ട കടയാണ് .നല്ല ഫ്രഷ് കടൽ വിഭവങ്ങളും കായൽ വിഭവങ്ങളും തല കറിയും കപ്പയും കഞ്ഞി വെള്ളവും കൂടി ചേരുമ്പോൾ ഊണ് ഉഷാർ . ടേബിൾ ഒഴിഞ്ഞു കിട്ടാൻ കാത്തു നില്ക്കാൻ ഉള്ള ക്ഷമ കൂടി വേണം, നല്ല തിരകാണ് അവിടെ ഉച്ച സമയങ്ങളിൽ
Trivandrum,
ReplyDelete2, കോവളം വിഴിഞ്ഞം റൂട്ടിൽ അഴാകുളം jn ൽ വിൽസ് ആശുപത്രിക്ക് സമീപം തട്ടുകട , തട്ടുദോശയും രസവടയും മുളകുചാറും തക്കാളിചട്നിയും പപ്പടവും മുട്ട റോസ്റ്റും എല്ലാമായി രുചിയുടെ പൂരം . വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെ തുറന്നിരിക്കും
Trivandrum,
ReplyDelete3, കോവളം ബാലരാമപുരം റൂട്ടിൽ കിടരകുഴി റോഡിൽ ഹോട്ടൽ , നല്ല നാടൻ ചിക്കൻ പെരട്ടും അപ്പവും പുട്ടും ഒക്കെയായി നാടാൻ സെറ്റപ്പ് അധികം സൗകര്യങ്ങൾ ഒന്നുമിലെങ്കിലും ഫുഡ്ന് അപാരരുചിയാണ് .രാവിലെയും ഉച്ചക്കും തുറന്നിരികും . ഉച്ചക്ക് ഊണിനോടോപം നാടൻ മീൻ വിഭവങ്ങളും ലഭ്യമാണ്